Saturday, April 15, 2017

poem

ഇവിടം സ്വര്‍ഗ്ഗമാണ് ?
Ushbi Vahab Kodassery
ഇതളുകള്‍ക്ക് മഷിയിട്ടാല്‍
ഇരുണ്ടു പോകും.
ഇലകളിലെ പച്ചപ്പിനെ
ഇകഴ്ത്തുന്നവരുടെ സ്വര്‍ഗ്ഗം,
ഇവിടെത്തന്നെയുണ്ട്.
ഇരുട്ടിന് കണ്ണില്ല, കാതുണ്ട്.
ഇമ വെട്ടുന്ന കുഞ്ഞിക്കിളി
ഇവിടെ ഇങ്ങനെ പൊരിയുന്നു.
ഇമ്പമൂറുന്ന താരകങ്ങള്‍
ഇരകളെ കൊത്തിത്തിന്നു.
ഇനി ബാക്കിയുള്ളത്
ഇമ്മിണി ബല്യൊരു മൊട്ട്.
ഇവിടം സ്വര്‍ഗ്ഗമല്ല,
ഇരു കാലികളുമില്ല.
ഇരവോടെ തള്ളി നീക്കാന്‍
ഇരട്ട നാളങ്ങള്‍ മതി.
ഇന്‍സാനൊരു ദൃഷ്ടിയാണ്.
ഇല്ലായ്മയില്‍ നിന്നുയര്‍ന്നവന്‍.
ഇത്ര ചൊല്ലിയിട്ടെന്ത് ?
ഇഹമിലാകെ ദുര്‍ഭൂതങ്ങള്‍.
ഇനിയും മരിക്കാത്ത ഭൂമി'
ഇഞ്ചിഞ്ചായി മരിക്കുന്നു...